പേജുകള്‍‌

2012, ഡിസം 2


ഇനിയും വരാത്ത കവിത
__________________
ഓരോ നിമിഷവും
ഞാന്‍ പ്രതീക്ഷയിലാണ്!!
ചിതല് തിന്ന മോഹങ്ങളില്‍‌
നക്ഷത്ര ശോഭ തുന്നിപ്പിടിപ്പിക്കാന്‍
വാക്കുകളുടെ വര്‍ണ്ണത്തേരില്‍‌
നീയെത്തുമെന്ന്...

തിര മുറിഞ്ഞ ആഴിയിലെ
നിശ്ചല നൗകയായ്
തമസ്സിന്റെയാഴങ്ങളില്‍‌
അലയുവതെന്തേ നീ..?

വഴി വക്കില്‍‌ പതിയിരുന്ന
ചിരിക്കുന്ന മിന്നാമിന്നികള്‍
മുഖം മൂടിയണിഞ്ഞ
വിമശനത്തിന്റെ വാള്‍മുനത്തിളക്കമായിരുന്നെന്ന്
നീ തിരിച്ചറിഞ്ഞുവോ?

ചോപ്പുഭിത്തി കെട്ടിയ
മഞ്ഞു കൊട്ടാരത്തിലെ
ഉരുകിയൊലിക്കും
ജലധൂളിയായ് നീ
മാറുകയാണോ..?

വാക്ഭടന്റെ ഹസ്തങ്ങളിലേ
രക്തം കിനിയുന്ന കത്തിയിലമര്‍ന്ന്,
ജീവനു വേണ്ടിയുള്ള നിന്റെയാത്മ രോദനം,
മഴമഘങ്ങള്‍ക്കിടയിലെ
ഗര്‍ജ്ജനങ്ങളില്‍
തൂലിക തേടിപ്പോയ എന്നെ
അസ്വസ്ഥമാക്കുന്നു..!

വേണ്ടാ...
ഇനിയൊരു കാത്തിരിപ്പില്ല!!
ഭാവനയുടെയാരാമത്തിലിതുവരെ
പൂവിടാത്ത
നല്‍‌പുഷ്പമായ്
എന്റെ വീഥികളില്‍‌
പരിമളം തൂകിവരിക നീ..!!!




1 അഭിപ്രായം:

  1. പ്രതീക്ഷ കൈ വിടാതെ ക്ഷമയോടെ കാത്തിരിക്കുക....വന്നെതിയെക്കും ഉടനെതന്നെ....ക്ഷമ നല്ല സ്വഭാവമാണ്.

    മറുപടിഇല്ലാതാക്കൂ