പേജുകള്‍‌

2012, ജനു 30

ഹേയ് പ്രണയമേ..
-----------------------
ഹേയ് പ്രണയമേ...........
നീയിന്നെന്നാത്മാവിന്നാഴങ്ങളില്‍
ഊഴിയിട്ടുണരുന്നൊരനുഭൂതിയായ്...
നീയെന്റ ജീവന്റെ സാഗരത്തില്‍
സാന്ദ്ര സംഗീതത്തിന്‍ താളമായ്....
നീയെന്റെ പ്രാണന്റെ നോവുകളില്‍
പൊന്നിളം കാറ്റു പോല്‍ പാറീ വന്നൂ....
നീയെന്റെ ഹ്യത്തിന്റെയുള്‍ വീഥിയില്‍
മിന്നല്‍ പിണര്‍ പോലൊരോര്‍മ്മയായ്....
നീ തരും പ്രേമത്തിന്നാര്‍ദ്രഗീതം
ഇന്നെന്റെയകതാരിന്‍ രോമാഞ്ചമായ്....
നീ നിത്യ സനേഹത്തിനുള്‍ത്തടത്തില്‍
നിശ്ചയ ദാര്‍ഡ്യത്തിന്‍ പൊന്‍ കരുത്തായ്....
നീയെന്റെ കണ്ണനായ് ഞാന്‍ നിന്റെ രാധയായ്
നിറവാര്‍ന്ന സ്വപ്നത്തില്‍ പൂത്തുനില്‍ക്കാം..