പേജുകള്‍‌

2013, ഫെബ്രു 2


'ഡോഗ്സ്' ഓണ്‍ കണ്ട്രി
Dog's Own Country
_______________
ഞാനക്ഷരം പഠിച്ച
എന്റെ സ്കൂളിന്റെ
വേരറുത്തു കളഞ്ഞ്
ആകാശം തൊടാനായുന്നു
ഒരു കോണ്‍ക്രീറ്റ് കാട്

സാധാരണക്കാരന്റെ ഇംഗ്ലീഷ്
മോഹത്തിന്റെ വളക്കൂറില്‍
'സീബീയെസ്സി'കള്‍
വിത്ത് മുളപ്പിച്ചു

അടുക്കള മുതല്‍
അന്താരാഷ്ട്രം വരെ
കട്ടന്‍ ചായയിലൊഴിച്ച് കുടിപ്പിച്ച
മാധവേട്ടന്റെ
'ഇന്ന് രൊക്കം നാളെ കടം' ചായക്കട
നെറ്റിയില്‍ നക്ഷത്ര മുദ്രയണിഞ്ഞ
ബാര്‍ ഹോട്ടലായി

വയറ്റാട്ടി രമേടത്തി
'സ്ലീവ് ലെസ്'ചുരിദാറില്‍
'എക്സ്ട്രീം ഔട്ട്‌ ഫിറ്റ്'സിലെ
സെയില്‍സ് ഗേളായി

ബിംബീസിലെ ബിരിയാണിയുടെ
നെയ്ക്കുത്തില്‍
'ബോയ്ക്കട്ട്' വീട്ടമ്മമാര്‍
അടുക്കളയെ നോക്കി
കൊഞ്ഞനം കുത്തി

ക്യാറ്റ് വോക്കും,ജോഗിങ്ങും
'കുരച്ച് കുരച്ച് മലയാല'വുമായി
തലയില്‍ കുതിരവാല്‍ മുളപ്പിച്ച
മൊഞ്ചന്‍മാരും,
സെറീന വില്യംസിന്റെ അരപ്പാവാടയില്‍
ആധുനികം വരച്ചിടുന്ന
മൊഞ്ചത്തിമാരും

പിന്നാമ്പുറത്തെ സ്നേഹപ്പീടികകളില്‍
കഞ്ചാവും, അത്യാവശ്യം
അബോര്‍ഷനുകളും പതിവായി

അമ്പലങ്ങളും പള്ളികളും
അക്കങ്ങള്‍ക്ക് വേണ്ടി മത്സരിച്ചപ്പോള്‍
ദൈവങ്ങള്‍ക്ക് ബോറടിച്ചു

എസ് റ്റീ ഡി ബൂത്തുകളും
വായന ശാലകളും
ചിലന്തി വലകളായ്
സമയത്തെ കൊന്നൊടുക്കി

നട്ടാല്‍ മുളക്കാത്ത
നുണകള്‍ക്ക് വെള്ളവുമൊഴിച്ച്
മൂഡ സ്വര്‍ഗത്തില്‍
നഖവും കടിച്ച്
കുറെ പ്ലാസ്റ്റിക് ഹൃദയങ്ങള്‍!!





5 അഭിപ്രായങ്ങൾ:

  1. പഴമയെ കൈവിടാനേ തോന്നുന്നില്ലെന്നോ.. ഗതകാലങ്ങളെ വല്ലാതെ പ്രണയിച്ചു പഴമയുടെ ഇരുട്ടിൽ പതുങ്ങാനോ.? നാട്‌ ഒാടട്ടെ റ്റീച്ചറേ..പതിയെ നമുക്കും നടുവിലൂടെ ഒാടാം..

    മറുപടിഇല്ലാതാക്കൂ
  2. Concrete kaattile CBSE kalil mulapottunnath Plastic hridayangal anu. Bar hotelukalude pinnampurangalil Abortionukal pathivayappol Ramedathimarkku 'Girl for sale' akaathe tharamillallo? Ambalam, Palli mattuppavukalile akasha govani kayaranamenkil cat walkum, arapavadayum illathe pattumo?

    മറുപടിഇല്ലാതാക്കൂ
  3. നട്ടാല്‍ മുളക്കാത്ത
    നുണകള്‍ക്ക് വെള്ളവുമൊഴിച്ച്
    മൂഡ സ്വര്‍ഗത്തില്‍
    നഖവും കടിച്ച്
    കുറെ പ്ലാസ്റ്റിക് ഹൃദയങ്ങള്‍....ishtammmmmmmmm

    മറുപടിഇല്ലാതാക്കൂ