പേജുകള്‍‌

2012 ഓഗ 26


         പട്ടം 
         ------
ശരിക്കും ആരുമില്ലാതെ 
ജീവിക്കാനെന്തു സുഖമാണ്
നൂല്‍ പൊട്ടിയ പട്ടം കണക്കെ
ആകാശത്തിലൂടാടിക്കളിച്ച്
പടിയിറക്കലിനും പിന്‍വിളിക്കും
കാത്തു നില്‍ക്കേണ്ടതില്ലാതെ
വെണ്‍മേഘങ്ങളില്‍ വിലയിച്ച്
കാര്‍ മേഘങ്ങളോടൊട്ടി ചേര്‍ന്ന്
കണ്ണീരുണങ്ങിയ മുഖം
മഴവെള്ളത്തില്‍ കഴുകിത്തുടച്ച്
വേദനകളില്‍ സ്വയമലിഞ്ഞു ചേര്‍ന്ന്
ആയുസ്സ് കുറഞ്ഞൊരു
ചിത്രശലഭം പോലെ
രാത്രികളിലൊരു മിന്നാമിനുങ്ങായി
സ്വയമുരുകി മറ്റുള്ളവര്‍ക്ക്
വെളിച്ചമേകി പാറി നടന്ന്
ആളിക്കത്തിയമര്‍ന്നു തീരാന്‍..















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ