ഞാന്‍ ..
ഒരു പൂവിന്നെന്നില്‍ നിന്നടര്‍ന്നുപോയി....
എന്‍ കരളിലെ തീജ്വാലയേറ്റുവാനായ്....
ഒരു സ്വപ്നം പാതിയില്‍ തീര്‍ന്നു പോയി ...
എന്‍ മനസ്സിലെ നൊമ്പരം കൂട്ടുവാനായ്....
ഒരു ചിന്തയെന്നിലിന്നാണ്ടുപോയി ....
എന്‍ മാനസം നീറ്റുന്നൊരോര്‍മ്മയായ്....
ഒരു വേള ഞാനിതാ നിന്നുപോയി.....
എന്‍ കാലിലെ മൂകമാം ചിലങ്കയുമായ്.....
എന്‍ സംഗീതധാര നിലച്ചു പോയി .....
പൊട്ടിയ വീണതന്‍ തന്ത്രിയായ്.....
എന്‍ ജീവ നാളം പൊലിഞ്ഞുപോയി......
പ്രണയത്തിന്‍ രാഗാര്‍ദ്ര നോവുമായ്....
ഒരു സായം സന്ധ്യയിന്നെങ്ങുപോയി....
എന്‍ നെഞ്ചിലെ സ്നേഹത്തുടിപ്പുമായ്....
ഒരു പുലര്‍ വേള പറന്നുപോയി....
എന്‍ ഹൃത്തില്‍ കൊരുത്ത കിനാക്കളുമായ്...
ഒരു മൂക നിശ്വാസം സാക്ഷിയായി.....
ഇവിടെ ഞാനൊറ്റക്ക് മാത്രമായ്....
ഒരു യുഗമിന്നിതാ തീര്‍ന്നു പോയി.....
കൂട്ടിലടച്ചൊരെന്‍ ശവ മഞ്ചവുമായ്....
ആരോരുമില്ലാത്തൊരോരോ തരുവിനുമു
മറുപടിഇല്ലാതാക്കൂണ്ടോരോരോ കാലങ്ങള് പൂക്കാന്,തളിര്ക്കുവാന്.
ഒട്ടൊട്ടു പൂക്കള് കൊഴിഞ്ഞുപോം എന്നാലും
മൊട്ടിട്ടു നിന്നീടും ഒട്ടേറെ നാളുകള്.
വേനലിന് ചൂടിനെ കനലായി കാണുകില്
കാനല്ജലംപോലെയാകില്ലെ കനവുകള്.
'തനിയ്ക്കായ്'തീരുവാന് കാത്തുനില്ക്കും കാലം
'തനിച്ചായി' തീരുക തന്നേ വരൂ ദൃഢം.
'ലോകം'തിരിയുമ്പോള്കോലം'തിരിയാമോ?
'കോലം'തിരിഞ്ഞിട്ടും 'ലോകം''തിരിഞ്ഞു'വോ?
കാലം തനിച്ചാക്കി മാറ്റില്ലൊരാളെയും
'തിരിച്ചേകട്ടെ നഷ്ട സൗഭാഗ്യങ്ങളൊക്കെയും'
കാലം തിരിയാതെ പറ്റില്ല 'സൗഭാഗ്യ
കാലം'ലഭിയ്ക്കട്ടെ! 'സൗഹ്ര്ദലോകവും'!