സ്വര്‍ഗ്ഗത്തിലെ ശ്മശാനം
________________
കുലുങ്ങിച്ചിരിക്കാത്ത
കാട്ടരുവിയ്ക്കരികില്‍
ഇലയുണങ്ങിയ മരങ്ങള്‍ കടന്ന്
________________
കുലുങ്ങിച്ചിരിക്കാത്ത
കാട്ടരുവിയ്ക്കരികില്‍
ഇലയുണങ്ങിയ മരങ്ങള്‍ കടന്ന്
മലമുകളിലേക്കൊരു ചൂണ്ടു പലക
ആരോ അതില്‍ വരഞ്ഞിരുന്നു
‘നിന്നെ കാത്ത് ഒരു മാലഖയുണ്ട്’.
കയറ്റത്തിലെവിടെയോ
മേഘങ്ങള്‍ കുന്നിറങ്ങി വന്നു
വയലറ്റ് പൂമരം
'ഇടിമിന്നലീ
ആകാശത്തിന്റെ സൗന്ദര്യം'
എന്ന പാട്ടുമൂളി.
താഴ്വരയില്‍
ആരോ ഉപേക്ഷിച്ചു പോയ
ഒരു കുഞ്ഞു നക്ഷത്രം
രാത്രിയമ്മയെ കാത്തിരുന്നു
ഇടവേളകളിലെവിടെയോ
ജീവിതമുപേക്ഷിച്ചിട്ട് ,
വീണ്ടും ജീവിതത്തെ
കിനാവുകാണുന്ന
നിനക്കിപ്പോള്‍ ഒരനാഥന്റെ മുഖം
ഒരോര്‍മ്മപ്പൂ പോലും വയ്ക്കാത്ത
ശവക്കല്ലറയ്ക്കു മേല്‍
കാലം ഒരു മെഴുകുതിരി കത്തിച്ചു
തേന്‍ തേടി മടങ്ങിയ
ഒരു പൂമ്പാറ്റമാത്രം
ധ്യാനഭരിതം അവിടെ
കുമ്പിട്ടിരിപ്പുണ്ട്.
മലമുകളിലെ
ഒറ്റക്കല്‍ മണ്ഡപത്തിലേക്കുള്ള
വഴിതെറ്റി
സ്വര്‍ഗ്ഗത്തിലേക്ക്
ഊര്‍ന്നിറങ്ങിയവനേ
നിന്നെയിപ്പോള്‍
വസന്തം മണക്കുന്നു....
ആരോ അതില്‍ വരഞ്ഞിരുന്നു
‘നിന്നെ കാത്ത് ഒരു മാലഖയുണ്ട്’.
കയറ്റത്തിലെവിടെയോ
മേഘങ്ങള്‍ കുന്നിറങ്ങി വന്നു
വയലറ്റ് പൂമരം
'ഇടിമിന്നലീ
ആകാശത്തിന്റെ സൗന്ദര്യം'
എന്ന പാട്ടുമൂളി.
താഴ്വരയില്‍
ആരോ ഉപേക്ഷിച്ചു പോയ
ഒരു കുഞ്ഞു നക്ഷത്രം
രാത്രിയമ്മയെ കാത്തിരുന്നു
ഇടവേളകളിലെവിടെയോ
ജീവിതമുപേക്ഷിച്ചിട്ട് ,
വീണ്ടും ജീവിതത്തെ
കിനാവുകാണുന്ന
നിനക്കിപ്പോള്‍ ഒരനാഥന്റെ മുഖം
ഒരോര്‍മ്മപ്പൂ പോലും വയ്ക്കാത്ത
ശവക്കല്ലറയ്ക്കു മേല്‍
കാലം ഒരു മെഴുകുതിരി കത്തിച്ചു
തേന്‍ തേടി മടങ്ങിയ
ഒരു പൂമ്പാറ്റമാത്രം
ധ്യാനഭരിതം അവിടെ
കുമ്പിട്ടിരിപ്പുണ്ട്.
മലമുകളിലെ
ഒറ്റക്കല്‍ മണ്ഡപത്തിലേക്കുള്ള
വഴിതെറ്റി
സ്വര്‍ഗ്ഗത്തിലേക്ക്
ഊര്‍ന്നിറങ്ങിയവനേ
നിന്നെയിപ്പോള്‍
വസന്തം മണക്കുന്നു....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ