പേജുകള്‍‌

2012, സെപ്റ്റം 2



പ്രതീക്ഷ
-----
ഈ പകല്‍
വെളിച്ചത്തോടൊപ്പം
നിന്റെ വരവ്
എന്നത്തേയും പോലെ
ഇന്നുമെനിക്കന്യമാവുകയാണ്..
രാത്രിയുടെ യാമങ്ങളില്‍
കരഞ്ഞു തീര്‍ക്കില്ല
ഞാനെന്‍ കനവുകള്‍..
നീണ്ട മൗനത്തില്‍
കൊഴിഞ്ഞു വീഴില്ല
പ്രതീക്ഷകളും..
മഞ്ഞു തുള്ളികള്‍
വീണ മീട്ടുന്ന
ഈ യാമങ്ങളില്‍,
നിലാവിന്റെ
ലാളനയേറ്റ്
നിന്റെ ഓര്‍മ്മകള്‍ക്ക്
കൂട്ടിരിക്കും ഞാന്‍..
നീ വരുവോളം
എന്റെ ജീവന്‍
പൊഴിയുവോളം
ഈ നാളമണയുവോളം..



















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ