പേജുകള്‍‌

2012, സെപ്റ്റം 2


വ്യഥ
-----
ദയാവായ്പ്പോടെ നീയെനിക്ക് 
ഭിക്ഷയായ് തന്ന മന്ദസ്മിതങ്ങള്‍ 
എന്നുമെന്റെ ജീവന്റെ
മിടിപ്പായിരുന്നു..
ആശ്വാസത്തിന്റെ 
പൊന്‍ കിരണമായിരുന്നു..
നഷ്ട ബോധങ്ങള്‍
മനസിലേല്‍പ്പിക്കുന്ന
നിരാശയിലെന്റെ
ഊര്‍ജ്ജമായിരുന്നു..
കരള്‍ പിളരുമീ
കൂരിരുട്ടിലൊരു
പ്രകാശമായിരുന്നു..
പ്രണയത്തിന്‍ ലഹരിയും
ശ്വാസത്തിന്‍ താളവുമായിരുന്നു,,
പക്ഷേ,ഇന്നവയെന്റെ
മൃത്തിന്റെ നാദമാണ്..
ശോണിമയാര്‍ന്നൊരീ
നെഞ്ചിലെ ഗാനത്തിന്‍
അപശ്രുതിയാണ്.






















അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ