ഡിസംബര്‍
----------
കുളിര് കാറ്റുമാവാഹിച്ച്
വീണ്ടുമൊരു ഡിസംബര്‍
ദിവസങ്ങളും മാസങ്ങളും
നിന്നിലലിഞ്ഞല്ലേ തീരുന്നത്
----------
കുളിര് കാറ്റുമാവാഹിച്ച്
വീണ്ടുമൊരു ഡിസംബര്‍
ദിവസങ്ങളും മാസങ്ങളും
നിന്നിലലിഞ്ഞല്ലേ തീരുന്നത്
പ്രത്യാശ തന് കിരണങ്ങളും
പുത്തനുണര്വ്വുകളുടെ
പുനര്‍ജനിയും നിന്നിലാണ്
നിന്നിലാണെന്നുദയവും..
ജന്മ ജന്മാന്തരങ്ങളില്‍
ജീവനിലമൃതാവേണ്ട
കൂട്ടുകാരന് നെറ്റിയില്‍
സിന്ദൂരം ചാര്‍ത്തിയതിനും
ഹേയ്,ഡിസംബറേ
നീയാണ് സാക്ഷി..
ഇന്നീ തണല്‍ കൂട്ടിലായിരം
മോഹങ്ങളമര്ന്നു തീരേ
കരളുരുകും രാക്കിളിയായ്
വരണ്ടുണങ്ങിയ ഹൃദയവും
തീ പടര്‍ന്ന സ്വപ്നങ്ങളാ-
ലിരുളടഞ്ഞ ഇമകളും
കാലചക്രത്തിന് പ്രഹരമേറ്റ്
തളര്‍ന്ന ദേഹിയാല്‍
വെറുമൊരു പുഴുവായ്
ഞാന്‍ മാറവേ
ചൊല്ലുന്നു ഞാന്‍
പ്രിയ ഡിസംബറേ!
എന്തിനീ കുളിര്‍ക്കാറ്റില്‍
തീയായെനിക്ക് ജന്മമേകി.!?
പുത്തനുണര്വ്വുകളുടെ
പുനര്‍ജനിയും നിന്നിലാണ്
നിന്നിലാണെന്നുദയവും..
ജന്മ ജന്മാന്തരങ്ങളില്‍
ജീവനിലമൃതാവേണ്ട
കൂട്ടുകാരന് നെറ്റിയില്‍
സിന്ദൂരം ചാര്‍ത്തിയതിനും
ഹേയ്,ഡിസംബറേ
നീയാണ് സാക്ഷി..
ഇന്നീ തണല്‍ കൂട്ടിലായിരം
മോഹങ്ങളമര്ന്നു തീരേ
കരളുരുകും രാക്കിളിയായ്
വരണ്ടുണങ്ങിയ ഹൃദയവും
തീ പടര്‍ന്ന സ്വപ്നങ്ങളാ-
ലിരുളടഞ്ഞ ഇമകളും
കാലചക്രത്തിന് പ്രഹരമേറ്റ്
തളര്‍ന്ന ദേഹിയാല്‍
വെറുമൊരു പുഴുവായ്
ഞാന്‍ മാറവേ
ചൊല്ലുന്നു ഞാന്‍
പ്രിയ ഡിസംബറേ!
എന്തിനീ കുളിര്‍ക്കാറ്റില്‍
തീയായെനിക്ക് ജന്മമേകി.!?
കാലചക്രത്തെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കും ആവില്ലല്ലോ? കൂടെ കറങ്ങുകയല്ലാതെ, കാലയവനികയ്ക്കപ്പുറത്തുള്ള ആത്മാക്കളുടെ നിത്യതയിലേക്ക് യാത്രയാകും വരെ (Bible).തീയ്ക്ക് ആളിപ്പടരാന്‍ കുളിര്കാറ്റു കൂടിയല്ലേ തീരൂ. Nice conception Hafsa Kallungal
മറുപടിഇല്ലാതാക്കൂനന്ദി അഭിജിത്ത്,വായനക്കും അഭിപ്രായത്തിനും....
മറുപടിഇല്ലാതാക്കൂ