മലാലയെന്ന മാലാഖ
-------------------
ഹേ..മലാലാ
മാലിന്യങ്ങള്‍ക്കിടയിലെ
മാണിക്യമേ..
ശത കോടി ജനമനസുകളില്‍
-------------------
ഹേ..മലാലാ
മാലിന്യങ്ങള്‍ക്കിടയിലെ
മാണിക്യമേ..
ശത കോടി ജനമനസുകളില്‍
മാലാഖയായ് മാറിയോളേ!!
ഞങ്ങള്‍ക്കിനി മറക്കാനാവുമോ
മരണവുമായ് മല്ലിടുന്ന
മനോഹരമാം നിന്‍ വദനം!!
മതഭ്രാന്തിന്‍ വിഷ ബീജം
ഝടുതിയിലൊരിടി മിന്നലായ്
നിന്റെ മേല്‍ തീ തുപ്പിയപ്പോള്‍
നിസഹായത തീര്‍ത്ത
അടിമച്ചങ്ങലകളില്‍
വെന്തുരുകുകയായിരുന്നു ഞങ്ങള്‍!!
ഇതാണോ മലാലാ
മതം നമ്മോടോതിയത്?
'വായിക്കൂ പ്രിയ മാനവാ
നിന്റെ രക്ഷിതാവിന്റെ
നാമത്തിലെ'ന്ന ശാന്തി മന്ത്രം
കാറ്റില്‍ പറത്തിക്കൊണ്ട്,
പെണ്ണിനെ പേറ്റിനും പോറ്റിനുമുള്ള
യന്ത്രങ്ങളായ് കണ്ടയീ കിരാതര്‍
മതത്തെ മറയാക്കി നടത്തുന്ന
ക്രൂരമാം തേര്‍വാഴ്ചകളിലും
നിശബ്ദത ഭേദിക്കാനാവുന്നില്ല
ഞങ്ങള്‍ക്ക്!!
'സ്വാത്തി'ലെ തീ പാറും
വെടിയുണ്ടകള്‍ക്കിടയിലെ
സ്വസ്ത്ഥതയില്ലാത്ത നിന്റെ ജീവിതവും,
പേടിച്ചരണ്ട മാന്‍ പേട പോല്‍
പതുങ്ങിയുള്ള നിന്റെ സ്കൂള്‍ യാത്രയും,
പടിക്കലെത്തും ബസിലേറി
വര്‍ണ്ണങ്ങള്‍ നിറയും സ്കൂള്‍ മുറ്റത്തിറങ്ങി
ശലഭങ്ങളായ് പാറി നടക്കുന്ന
ഞങ്ങളുടെ 'ചോക്ലേറ്റ് ബേബി'കളുടെ
ചിന്തകള്‍ക്കുമപ്പുറത്തല്ലേ!!
അവര്‍ക്കപരിചിതമാണ്
ഉരുക്കിന്റെ മനക്കരുത്തുള്ള
മലാലയെന്ന പെണ്‍കരുത്തിനെ!!
ഹേ!പനിനീര്‍ പുഷ്പമേ..
ഇനി,ഞങ്ങളുടെ വിഹായസ്സിലെ
സുരയ്യാ നക്ഷത്രമാണ് നീ
നിന്റെ ദീപ്തമാം ചിന്തകള്‍
അജ്ഞതയുടെ ഗേഹങ്ങളില്‍
പൊന്‍ പ്രഭ ചൊരിയട്ടെ!!
ഒരിക്കലുമണയാത്തൊരഗ്നിയായ്
കൂരിരുട്ടിന്റെയാഴങ്ങളില്‍
മിന്നിത്തിളങ്ങിടട്ടേ!!
ഞങ്ങള്‍ക്കിനി മറക്കാനാവുമോ
മരണവുമായ് മല്ലിടുന്ന
മനോഹരമാം നിന്‍ വദനം!!
മതഭ്രാന്തിന്‍ വിഷ ബീജം
ഝടുതിയിലൊരിടി മിന്നലായ്
നിന്റെ മേല്‍ തീ തുപ്പിയപ്പോള്‍
നിസഹായത തീര്‍ത്ത
അടിമച്ചങ്ങലകളില്‍
വെന്തുരുകുകയായിരുന്നു ഞങ്ങള്‍!!
ഇതാണോ മലാലാ
മതം നമ്മോടോതിയത്?
'വായിക്കൂ പ്രിയ മാനവാ
നിന്റെ രക്ഷിതാവിന്റെ
നാമത്തിലെ'ന്ന ശാന്തി മന്ത്രം
കാറ്റില്‍ പറത്തിക്കൊണ്ട്,
പെണ്ണിനെ പേറ്റിനും പോറ്റിനുമുള്ള
യന്ത്രങ്ങളായ് കണ്ടയീ കിരാതര്‍
മതത്തെ മറയാക്കി നടത്തുന്ന
ക്രൂരമാം തേര്‍വാഴ്ചകളിലും
നിശബ്ദത ഭേദിക്കാനാവുന്നില്ല
ഞങ്ങള്‍ക്ക്!!
'സ്വാത്തി'ലെ തീ പാറും
വെടിയുണ്ടകള്‍ക്കിടയിലെ
സ്വസ്ത്ഥതയില്ലാത്ത നിന്റെ ജീവിതവും,
പേടിച്ചരണ്ട മാന്‍ പേട പോല്‍
പതുങ്ങിയുള്ള നിന്റെ സ്കൂള്‍ യാത്രയും,
പടിക്കലെത്തും ബസിലേറി
വര്‍ണ്ണങ്ങള്‍ നിറയും സ്കൂള്‍ മുറ്റത്തിറങ്ങി
ശലഭങ്ങളായ് പാറി നടക്കുന്ന
ഞങ്ങളുടെ 'ചോക്ലേറ്റ് ബേബി'കളുടെ
ചിന്തകള്‍ക്കുമപ്പുറത്തല്ലേ!!
അവര്‍ക്കപരിചിതമാണ്
ഉരുക്കിന്റെ മനക്കരുത്തുള്ള
മലാലയെന്ന പെണ്‍കരുത്തിനെ!!
ഹേ!പനിനീര്‍ പുഷ്പമേ..
ഇനി,ഞങ്ങളുടെ വിഹായസ്സിലെ
സുരയ്യാ നക്ഷത്രമാണ് നീ
നിന്റെ ദീപ്തമാം ചിന്തകള്‍
അജ്ഞതയുടെ ഗേഹങ്ങളില്‍
പൊന്‍ പ്രഭ ചൊരിയട്ടെ!!
ഒരിക്കലുമണയാത്തൊരഗ്നിയായ്
കൂരിരുട്ടിന്റെയാഴങ്ങളില്‍
മിന്നിത്തിളങ്ങിടട്ടേ!!
മലാലയെ മറക്കാതിരിക്കുക നമ്മള്‍.നല്ല കവിത...
മറുപടിഇല്ലാതാക്കൂഈ സമര്‍പ്പണം മലാലയുടെ നല്ലൊരു ജീവിതത്തിലേക്കുള്ള തിരിച്ചു വരവിനുള്ള ആശംസകള്‍ ആവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു...
മറുപടിഇല്ലാതാക്കൂവളരെ നന്നായിരിക്കുന്നു...അഭിനന്ദിക്കാന്‍ വാക്കുകള്‍ ഇല്ല... കുറച്ചു വൈകീട്ട് ആയാലും ഈദ് ആശംസകള്‍ നേരുന്നു...
www.ettavattam.blogspot.com
ഒരിക്കലുമാണയാതോരഗ്നിയായ് കൂരിരുള്‍ നിറഞ്ഞ മാനസങ്ങളില്‍ മിന്നിതിളങ്ങട്ടെ നീ......
മറുപടിഇല്ലാതാക്കൂ