പേജുകള്‍‌

2012, ഒക്ടോ 19

ഇതും കൂടി..
--------------
ഇനിയിതും കൂടി നീയെടുത്തു കൊള്ളൂ
നിന്റെയോര്‍മ്മകളാല്‍'വിഷലിപ്ത'മാമീ മനസും!!
എന്റെ സ്പന്ദനങ്ങളിലൊരു തീ നാളമായ്
പടര്‍ന്നേറരുതെന്നു പറഞ്ഞു ഞാന്‍
നിന്റെ നിശ്വാസങ്ങളില്‍ നിന്നകന്നെ-
ത്രയോ രാത്രികളുണര്‍ന്നിരുന്നു ഞാന്‍ 

എന്റെ മരവിച്ച മനസ്സിന്റെ
മരണക്കുറിപ്പെഴുതുവാന്‍
തൂലികയുമായ് കാത്തിരിപ്പായിരുന്നപ്പൊഴും നീ!!






1 അഭിപ്രായം:

  1. ...വല്ലാത്ത ഒരു ശ്വാസം മുട്ടല്‍ പോലെ തോന്നി വായിച്ചപ്പോള്‍...ഇത്ര വേണോ...??

    www.ettavattam.blogspot.com

    മറുപടിഇല്ലാതാക്കൂ