കുറിയ മനസ്സുകാരുടെ തെരുവ്
______________________
എന്റെ സ്വപ്നത്തിന്റെ
നടപ്പാതകളില്‍
കുറിയ മനസുള്ളവരുടെ
കാലനക്കങ്ങള്‍!!
______________________
എന്റെ സ്വപ്നത്തിന്റെ
നടപ്പാതകളില്‍
കുറിയ മനസുള്ളവരുടെ
കാലനക്കങ്ങള്‍!!
കടലിന് നടുവില്‍ കൂട് കൂട്ടാന്‍
കട്ടുറുമ്പുകളുടെ ഘോഷയാത്ര!
ഇടി മിന്നലിന്റെ തീക്കനത്തില്
തണുപ്പകറ്റാന്‍ പുറപ്പെടുന്നവര്‍!
ഒതളങ്ങ പോല്‍ ചാഞ്ചാടിയും
ഒറ്റുകാരന്റെ മേലങ്കിയണിഞ്ഞും
മനുഷ്യരൂപമാവാഹിച്ച
ഇരു കാലികള്‍!
അര മന്തനെതിരെ
പരിഹാസത്തിന്റെ തൂലിക ചലിപ്പിക്കുന്ന
പെരുമന്തന്മാരുടെ
എഴുത്ത് കോട്ടകള്‍!
കണ്ണിലെ തിളക്കം കാണാതെ
കാലിലെ കൊലുസിന്റെ കിലുക്കത്തില്‍
യോഗ്യത നിര്‍ണ്ണയിക്കുന്ന
ആള് ഗോപുരങ്ങള്‍!
സ്നേഹത്തിന്റെ ബാലപാഠമറിയാത്തവര്
പ്രണയ മഹാകാവ്യമെഴുതുന്ന
മായാ ജാലങ്ങള്‍!
കാപട്യത്തിന്റെ കരിയിലക്കാടുകളില്
കള്ളനാണയങ്ങള്‍ ചിതറി വീഴുമ്പോള്‍
മങ്ങിയ നക്ഷത്ര വെളിച്ചത്തില്‍
അവ പെറുക്കിയെടുക്കാന്‍
നഗ്നത മറയ്ക്കാത്തവന്റെ
വിറളിയോട്ടം!
ഇവിടെയെല്ലാവരും നഗ്നരാണ്!!
മനസുകള്‍ കുറിയതാണ്!!!
കട്ടുറുമ്പുകളുടെ ഘോഷയാത്ര!
ഇടി മിന്നലിന്റെ തീക്കനത്തില്
തണുപ്പകറ്റാന്‍ പുറപ്പെടുന്നവര്‍!
ഒതളങ്ങ പോല്‍ ചാഞ്ചാടിയും
ഒറ്റുകാരന്റെ മേലങ്കിയണിഞ്ഞും
മനുഷ്യരൂപമാവാഹിച്ച
ഇരു കാലികള്‍!
അര മന്തനെതിരെ
പരിഹാസത്തിന്റെ തൂലിക ചലിപ്പിക്കുന്ന
പെരുമന്തന്മാരുടെ
എഴുത്ത് കോട്ടകള്‍!
കണ്ണിലെ തിളക്കം കാണാതെ
കാലിലെ കൊലുസിന്റെ കിലുക്കത്തില്‍
യോഗ്യത നിര്‍ണ്ണയിക്കുന്ന
ആള് ഗോപുരങ്ങള്‍!
സ്നേഹത്തിന്റെ ബാലപാഠമറിയാത്തവര്
പ്രണയ മഹാകാവ്യമെഴുതുന്ന
മായാ ജാലങ്ങള്‍!
കാപട്യത്തിന്റെ കരിയിലക്കാടുകളില്
കള്ളനാണയങ്ങള്‍ ചിതറി വീഴുമ്പോള്‍
മങ്ങിയ നക്ഷത്ര വെളിച്ചത്തില്‍
അവ പെറുക്കിയെടുക്കാന്‍
നഗ്നത മറയ്ക്കാത്തവന്റെ
വിറളിയോട്ടം!
ഇവിടെയെല്ലാവരും നഗ്നരാണ്!!
മനസുകള്‍ കുറിയതാണ്!!!
മനസ്സില്‍ ഒളിഞ്ഞിരിക്കുന്ന വിഷാദത്തില്‍ നിന്നൊരു ഏട് !!
മറുപടിഇല്ലാതാക്കൂthanks 4 ur cmnt!!
ഇല്ലാതാക്കൂരചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ഇല്ലാതാക്കൂമനുഷ്യരൂപമാവാഹിച്ച ഇരുകാലികള്‍" അരമന്തനെതിരെ പരിഹാസത്തിന്റെ തൂലിക ചലിപ്പിക്കുന്ന പെരുമാന്തന്മാര്"പ്രയോഗം കലക്കി.
മറുപടിഇല്ലാതാക്കൂ