ഡസ്റ്ററിനു മായ്ക്കാനാവാത്തകാലം
_________________________
അസംബ്ളിക്കിടെ സൂര്യന്‍ കണ്ണു വെച്ച
പ്രാകാശ് സീ.കെ തളര്‍ന്നു താഴെ വീണു,
അലങ്കോലപ്പെട്ട ആദ്യ പിരീഡില്‍
_________________________
അസംബ്ളിക്കിടെ സൂര്യന്‍ കണ്ണു വെച്ച
പ്രാകാശ് സീ.കെ തളര്‍ന്നു താഴെ വീണു,
അലങ്കോലപ്പെട്ട ആദ്യ പിരീഡില്‍
പരീക്ഷപേപ്പറിന്റെ അടി
സ്കൂള്‍ ഗേയ്റ്റിനു പുറത്തേക്ക്.
വീട്ടിലാക്കാന്‍ ഒപ്പം വിട്ട
രമേഷ് പറഞ്ഞു
'നല്ല ഒര്‍ജിനലായ് തോന്നീടാ'..
ടീച്ചറില്ലാ പിരീഡിന്റെ
അലര്‍ച്ചക്കുള്ളിലേക്കൊരിടി മുഴക്കം
'സൈലന്‍സ് പ്ളീസ്....
ആരാ ചൂരലെടുത്തേ'?
ടീച്ചര്‍ ദോണ്ടിവനാ,ദേയിവനല്ല, ലവനാ
മൂന്നാം ഡസ്കിന്റെ താഴെ
ഞാനിവിടെയുണ്ടെന്ന കരച്ചില്‍ മാത്രം
ഒറ്റിക്കൊടുക്കപ്പെടാതെ
അടങ്ങിയിരുന്നു..
ഉച്ചബെല്ലിന്റെ ആദ്യ പിരീഡില്‍
ഡസ്റ്ററേറില്‍ ഞെട്ടിയുണര്‍ന്ന
ഇബ്രാഹിം കുട്ടി,
ആദ്യം ഭൂമി കണ്ട
അന്യഗ്രഹ ജീവിയുടെയമ്പരപ്പില്‍,
കൂട്ടച്ചിരി പടിയിറക്കി വിട്ട
ഉച്ചമയക്കത്തേയോര്‍ത്ത്
ഡസ്റ്റര്‍ തിരികെ മേശപ്പുറത്തേക്ക് മടങ്ങി..
ഇന്റര്‍ വെല്ലിന്റെ മൂത്രപ്പുര ബഹളത്തില്‍
ലിവര്‍ പ്ളസ് ലവര്‍
ആരോ കോര്‍ത്ത ഹൃദയം
അമ്മിണി ടീച്ചര്‍ പ്ളസ് തോമസ് മാഷ്
ഉത്തരാധുനിക ചിത്രകലാ പഠനം
നീട്ടി ഒഴിച്ചിട്ടും മായാതെ ഭിത്തിയില്‍
ഉറക്കെ പറയാന്‍ വെമ്പുന്ന
അങ്ങാടി രഹസ്യങ്ങള്‍
കന്യാകത്വം നഷ്ടപെട്ട്
കരി മഷി പുരണ്ടു..
പീ ടി അവറിന്റെ കൊടും ദാഹം
പൈപ്പു വെള്ളത്തിന്റെ കുളിര്‍മ്മ,
കരിമ്പനടിച്ച കുപ്പായത്തിലേക്ക്
ആരോ കുടഞ്ഞ നീലമഷി..
കൂട്ടയിടി ആര്‍പ്പു വിളി
ഹെഡ് മാസ്റ്ററുടെ മുറിയിലെ
ഗ്ളോബിനു മേലെ എല്ലാവരുടെയും
കൈവെള്ളയില്‍ ഭൂമദ്ധ്യ രേഖ തെളിഞ്ഞു..
എക്സകര്‍ഷന്‍ പോക്കിന്റെ ഗമയുമായ്
തുമ്പികളുടെ ബസ്സ് പാട്ട് പാടി
കൈവീശി നീങ്ങി,
പൂഞ്ഞാട്ടി പിടിക്കാനിറങ്ങിയ
നിഷാദും,അവന്റെ കൈപിടിച്ച്
ദിനേശും അവരെ പിടിക്കാന്‍
ജബ്ബാറും,തിരികെയെത്തിയത്
കോരുവലയില്‍
സ്കൂള്‍ വരാന്തയില്‍..
കറുത്ത ബാഡ്ജു കുത്തിയ
കരച്ചിലുകളെ
വരിവരിയായ് നിര്‍ത്തി
'ഗൗരവം കുമാരന്‍' മാഷ്
വാപൊത്തിക്കരഞ്ഞു..
പതിവിലും മൗനമായ്
സ്കൂള്‍ വിട്ടിട്ടും
ഒന്നും മിണ്ടാതെ ഗ്രാമവും
കുട്ട്യോളും കണ്ണീര്‍ മഴയില്‍
മണ്ണിട്ട് മടങ്ങി..
വാര്‍ഷികപ്പരീക്ഷയുടെ അവസാന
ബെല്ലടിച്ചപ്പോള്‍
വാകമരച്ചോട്ടില്‍
കടക്കണ്ണ് കളിയിലെ
എതിര്‍ ചേരികള്‍
ധൈര്യം സംഭരിച്ച് ഓട്ടോഗ്രാഫെഴുതി
'നീ മറന്നാലും ഞാന്‍ മറക്കില്ല
നീറുമെന്നുള്ളില്‍ നീ തേന്‍മഴയായെന്നും'
എഴുതി മാഞ്ഞേവരും പോയെങ്കിലും
ഹൃദയത്തില്‍ നിത്യവസന്തമാണിന്നും....
സ്കൂള്‍ ഗേയ്റ്റിനു പുറത്തേക്ക്.
വീട്ടിലാക്കാന്‍ ഒപ്പം വിട്ട
രമേഷ് പറഞ്ഞു
'നല്ല ഒര്‍ജിനലായ് തോന്നീടാ'..
ടീച്ചറില്ലാ പിരീഡിന്റെ
അലര്‍ച്ചക്കുള്ളിലേക്കൊരിടി
'സൈലന്‍സ് പ്ളീസ്....
ആരാ ചൂരലെടുത്തേ'?
ടീച്ചര്‍ ദോണ്ടിവനാ,ദേയിവനല്ല, ലവനാ
മൂന്നാം ഡസ്കിന്റെ താഴെ
ഞാനിവിടെയുണ്ടെന്ന കരച്ചില്‍ മാത്രം
ഒറ്റിക്കൊടുക്കപ്പെടാതെ
അടങ്ങിയിരുന്നു..
ഉച്ചബെല്ലിന്റെ ആദ്യ പിരീഡില്‍
ഡസ്റ്ററേറില്‍ ഞെട്ടിയുണര്‍ന്ന
ഇബ്രാഹിം കുട്ടി,
ആദ്യം ഭൂമി കണ്ട
അന്യഗ്രഹ ജീവിയുടെയമ്പരപ്പില്‍,
കൂട്ടച്ചിരി പടിയിറക്കി വിട്ട
ഉച്ചമയക്കത്തേയോര്‍ത്ത്
ഡസ്റ്റര്‍ തിരികെ മേശപ്പുറത്തേക്ക് മടങ്ങി..
ഇന്റര്‍ വെല്ലിന്റെ മൂത്രപ്പുര ബഹളത്തില്‍
ലിവര്‍ പ്ളസ് ലവര്‍
ആരോ കോര്‍ത്ത ഹൃദയം
അമ്മിണി ടീച്ചര്‍ പ്ളസ് തോമസ് മാഷ്
ഉത്തരാധുനിക ചിത്രകലാ പഠനം
നീട്ടി ഒഴിച്ചിട്ടും മായാതെ ഭിത്തിയില്‍
ഉറക്കെ പറയാന്‍ വെമ്പുന്ന
അങ്ങാടി രഹസ്യങ്ങള്‍
കന്യാകത്വം നഷ്ടപെട്ട്
കരി മഷി പുരണ്ടു..
പീ ടി അവറിന്റെ കൊടും ദാഹം
പൈപ്പു വെള്ളത്തിന്റെ കുളിര്‍മ്മ,
കരിമ്പനടിച്ച കുപ്പായത്തിലേക്ക്
ആരോ കുടഞ്ഞ നീലമഷി..
കൂട്ടയിടി ആര്‍പ്പു വിളി
ഹെഡ് മാസ്റ്ററുടെ മുറിയിലെ
ഗ്ളോബിനു മേലെ എല്ലാവരുടെയും
കൈവെള്ളയില്‍ ഭൂമദ്ധ്യ രേഖ തെളിഞ്ഞു..
എക്സകര്‍ഷന്‍ പോക്കിന്റെ ഗമയുമായ്
തുമ്പികളുടെ ബസ്സ് പാട്ട് പാടി
കൈവീശി നീങ്ങി,
പൂഞ്ഞാട്ടി പിടിക്കാനിറങ്ങിയ
നിഷാദും,അവന്റെ കൈപിടിച്ച്
ദിനേശും അവരെ പിടിക്കാന്‍
ജബ്ബാറും,തിരികെയെത്തിയത്
കോരുവലയില്‍
സ്കൂള്‍ വരാന്തയില്‍..
കറുത്ത ബാഡ്ജു കുത്തിയ
കരച്ചിലുകളെ
വരിവരിയായ് നിര്‍ത്തി
'ഗൗരവം കുമാരന്‍' മാഷ്
വാപൊത്തിക്കരഞ്ഞു..
പതിവിലും മൗനമായ്
സ്കൂള്‍ വിട്ടിട്ടും
ഒന്നും മിണ്ടാതെ ഗ്രാമവും
കുട്ട്യോളും കണ്ണീര്‍ മഴയില്‍
മണ്ണിട്ട് മടങ്ങി..
വാര്‍ഷികപ്പരീക്ഷയുടെ അവസാന
ബെല്ലടിച്ചപ്പോള്‍
വാകമരച്ചോട്ടില്‍
കടക്കണ്ണ് കളിയിലെ
എതിര്‍ ചേരികള്‍
ധൈര്യം സംഭരിച്ച് ഓട്ടോഗ്രാഫെഴുതി
'നീ മറന്നാലും ഞാന്‍ മറക്കില്ല
നീറുമെന്നുള്ളില്‍ നീ തേന്‍മഴയായെന്നും'
എഴുതി മാഞ്ഞേവരും പോയെങ്കിലും
ഹൃദയത്തില്‍ നിത്യവസന്തമാണിന്നും....
ഒരിക്കലും മറക്കാനിഷ്ടപ്പെടാത്ത ആ പഴയസ്കൂള്‍ ജീവിതത്തിലേക്ക് കൂട്ടികൊണ്ടു പോയതിനു വളരെ വളരെയേറെ നന്ദി...ഈ ബ്ലോഗ് കണ്ടെത്താന്‍ എന്തെയിത്ര വയ്കിയതെന്നാണിപ്പോളെന്റെചിന്ത മുഴുവനും...അഭിനന്ദനാര്‍ഹാമാണീ എഴുത്ത്.
മറുപടിഇല്ലാതാക്കൂ