കരച്ചിലുകളുടെ കുമ്പസാരക്കൂട്ടില്‍ നിന്നും
__________________________ ___
രാത്രി വൈകി തലയിണവഴി
ഊര്‍ന്നിറങ്ങിയ
കരച്ചില്‍
__________________________
രാത്രി വൈകി തലയിണവഴി
ഊര്‍ന്നിറങ്ങിയ
കരച്ചില്‍
മേല്‍ക്കുപ്പായങ്ങളഴിച്ച്
പരിപൂര്‍ണ്ണ ശുദ്ധയായ്
പറഞ്ഞു തുടങ്ങി.
വംശനാശം സംഭവിച്ച
പ്രണയത്തിനായ്
ഇനി എന്നെ പൊയ് വേഷം
കെട്ടാന്‍ നിര്‍ബന്ധിക്കരുത്.
കുടുംബക്കോടതി വരാന്തയുടെ
തെക്കെകോണില്‍ നിന്നും
തൂവാല വഴി പിഴിഞ്ഞു നീക്കിയ പാടെ
കരച്ചിലൊരാക്കിയ ചിരിപാസാക്കി
'അതെ കല്യാണ മണ്ഡപത്തില്‍ തന്നെ
നിങ്ങളും താലി ചാര്‍ത്തി,പക്ഷേ
വിര്‍ജ്വാനിറ്റി അശേഷമില്ല'
മുസ് ല്യാരുടെ തുടയില്‍ നുള്ളലില്‍
അത്ര വേദനയില്ലെന്നറിഞ്ഞപാടെ
കുഞ്ഞു നെബീസ നൊന്തു തുടങ്ങി.
കരച്ചില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു
പടച്ചറബ്ബേ
ഇബ് ലീസിന് ജനിച്ചിവനു വേണ്ടി
ഒരിടിമിന്നല്‍ കടമായെങ്കിലും താ.
കുമ്പസാരക്കൂട്ടിനു മുന്നിലെ
വിധവയുടെ നെഞ്ചിടിപ്പില്‍ തട്ടി
നെടുവീര്‍പ്പുകളപ്പാടെ കടം പറഞ്ഞു.
പാപമന്വേഷിച്ച് വികാരിയും
പാപം ബോധം തീണ്ടാതിരിക്കാന്‍
വിധവയും ഒരു മറയ്ക്കകത്ത്
ഞെരിപിരികൊണ്ടു
കരച്ചില്‍ മാത്രം
ഒരു ദീര്‍ഘ നിശ്വാസത്തിന്റെ
ഇടവേളയില്‍
ഇറങ്ങി നടന്നു.
നെഞ്ചുപൊട്ടിക്കരയാന്‍ കാത്ത്
പലകുറി
തെരുവു പയ്യന്റെ പിന്നാലെ
പറ്റിയൊതുങ്ങി നിന്നു.
ഒരിറ്റു കണ്ണീര്‍ വീഴാതെ
കരച്ചിലിപ്പോഴും
ആ ‘ചവറു ജീവിത’ത്തില്‍
തീരാ പട്ടിണിയില്‍...
പരിപൂര്‍ണ്ണ ശുദ്ധയായ്
പറഞ്ഞു തുടങ്ങി.
വംശനാശം സംഭവിച്ച
പ്രണയത്തിനായ്
ഇനി എന്നെ പൊയ് വേഷം
കെട്ടാന്‍ നിര്‍ബന്ധിക്കരുത്.
കുടുംബക്കോടതി വരാന്തയുടെ
തെക്കെകോണില്‍ നിന്നും
തൂവാല വഴി പിഴിഞ്ഞു നീക്കിയ പാടെ
കരച്ചിലൊരാക്കിയ ചിരിപാസാക്കി
'അതെ കല്യാണ മണ്ഡപത്തില്‍ തന്നെ
നിങ്ങളും താലി ചാര്‍ത്തി,പക്ഷേ
വിര്‍ജ്വാനിറ്റി അശേഷമില്ല'
മുസ് ല്യാരുടെ തുടയില്‍ നുള്ളലില്‍
അത്ര വേദനയില്ലെന്നറിഞ്ഞപാടെ
കുഞ്ഞു നെബീസ നൊന്തു തുടങ്ങി.
കരച്ചില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു
പടച്ചറബ്ബേ
ഇബ് ലീസിന് ജനിച്ചിവനു വേണ്ടി
ഒരിടിമിന്നല്‍ കടമായെങ്കിലും താ.
കുമ്പസാരക്കൂട്ടിനു മുന്നിലെ
വിധവയുടെ നെഞ്ചിടിപ്പില്‍ തട്ടി
നെടുവീര്‍പ്പുകളപ്പാടെ കടം പറഞ്ഞു.
പാപമന്വേഷിച്ച് വികാരിയും
പാപം ബോധം തീണ്ടാതിരിക്കാന്‍
വിധവയും ഒരു മറയ്ക്കകത്ത്
ഞെരിപിരികൊണ്ടു
കരച്ചില്‍ മാത്രം
ഒരു ദീര്‍ഘ നിശ്വാസത്തിന്റെ
ഇടവേളയില്‍
ഇറങ്ങി നടന്നു.
നെഞ്ചുപൊട്ടിക്കരയാന്‍ കാത്ത്
പലകുറി
തെരുവു പയ്യന്റെ പിന്നാലെ
പറ്റിയൊതുങ്ങി നിന്നു.
ഒരിറ്റു കണ്ണീര്‍ വീഴാതെ
കരച്ചിലിപ്പോഴും
ആ ‘ചവറു ജീവിത’ത്തില്‍
തീരാ പട്ടിണിയില്‍...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ