പേജുകള്‍‌

2012, ഡിസം 2

പനിനീര്‍പൂവിന്റെ ചുംബനം 
____________________
ഈ കടലിനു നടുവിലെ
ഏകാന്തതയില്‍
എന്തിനായ്

പരസ്പരം തുഴയായ് നീങ്ങുന്നു?

കപ്പല്‍ച്ചേതത്തില്‍ മുങ്ങിനീങ്ങിയ
നീ വന്നു കയറിയ മുനമ്പ്
എന്റെ ഹൃദയമായതിനാലോ?

ഒറ്റപ്പെടലിന്റെ
തീമഴയിലുരുകിത്തീരും നിന്റെ
വേദനകളെപ്പറ്റി ഒരക്ഷരം
ചോദിക്കില്ല ഞാന്‍..

പലപ്പോഴായ്
ചൂണ്ടക്കുരുക്കളുടെ
വിരുന്നുകാരിയായ്
നീ അകലെ നീങ്ങുമ്പോഴും
കുരുക്കിലായപ്പോഴും
കാണാതിരുന്നു..

നിറങ്ങളുടെ മായക്കാഴ്ച
കണ്ണുകെട്ടിയ നിലാവനങ്ങളില്‍
നീയുരുകിയെരിയുമ്പോഴും
അരികെയിരുന്നു.

ഹൃദയമുരയുന്നു:
നീയെനിക്കെന്നും പകുക്കാതെ പോയ
നെടുവീര്‍പ്പുകളില്‍,
ചുടുനിശ്വാസങ്ങളില്‍,
എന്നെ ഞാന്‍ സ്വയം സമര്‍പ്പിച്ചിരുന്നു.
പനിനീര്‍പൂവിന്റെ ചുംബനം പോലെ...



1 അഭിപ്രായം:

  1. ഈ കഥകളും കവിതകളും കണ്ടിട്ട് മിണ്ടാതെ തിരിഞ്ഞു നടക്കാനാര്‍ക്ക് കഴിയും ടീച്ചര്‍?വാക്കുകള്‍ മൗനമായി "ഒരു താലിച്ചാര്‍ത്തിനു" തിടുക്കം കൂട്ടുന്നു മനസ്സില്‍..

    മറുപടിഇല്ലാതാക്കൂ