2012, ഓഗ 27
2012, ഓഗ 26
ഏകാന്തത
-------------
നഷ്ട സ്വപ്നങ്ങളുടെ
ഈ ഇരുട്ടില്‍
ഞാന്‍ കരുതിയിരുന്നു
നീ മാത്രമാണെനി-
ക്കെന്നുമെപ്പോഴും
കൂട്ടിനെന്ന്
അറിയാതെ വന്ന
ഗദ്ഗദങ്ങള്‍
അഴലായ് നിനക്ക്
തോന്നിയെങ്കില്‍,
പ്രിയ സഖീ,ഇനി
ഞാനെന്നുമെന്നിലേക്ക്
ചുരുണ്ട് കൂടാം
നിന്റെയാ ചുവരുകള്‍
തിളങ്ങട്ടെയിനിയെന്നും
പ്രകാശം പരത്തുന്ന
സുന്ദര ഗേഹമായ്
നക്ഷത്രങ്ങള്‍ പൂക്കുന്ന
സുവര്‍ണ്ണ മൈതാനിയായ്..
പട്ടം
------
ശരിക്കും ആരുമില്ലാതെ
ജീവിക്കാനെന്തു സുഖമാണ്
നൂല്‍ പൊട്ടിയ പട്ടം കണക്കെ
ആകാശത്തിലൂടാടിക്കളിച്ച്
പടിയിറക്കലിനും പിന്‍വിളിക്കും
കാത്തു നില്‍ക്കേണ്ടതില്ലാതെ
വെണ്‍മേഘങ്ങളില്‍ വിലയിച്ച്
കാര്‍ മേഘങ്ങളോടൊട്ടി ചേര്‍ന്ന്
കണ്ണീരുണങ്ങിയ മുഖം
മഴവെള്ളത്തില്‍ കഴുകിത്തുടച്ച്
വേദനകളില്‍ സ്വയമലിഞ്ഞു ചേര്‍ന്ന്
ആയുസ്സ് കുറഞ്ഞൊരു
ചിത്രശലഭം പോലെ
രാത്രികളിലൊരു മിന്നാമിനുങ്ങായി
സ്വയമുരുകി മറ്റുള്ളവര്‍ക്ക്
വെളിച്ചമേകി പാറി നടന്ന്
ആളിക്കത്തിയമര്‍ന്നു തീരാന്‍..
2012, ഓഗ 25
നിന്റെ മൗനമാണെന്നെ
ഭയപ്പെടുത്തിയത് ..
സ്മൃതി പഥത്തി-
ലൊരഗ്നി ഗോളം
ലൊരഗ്നി ഗോളം
കണക്കെയത്
കത്തിയെരിയുന്നു..
അനന്തമാമകലേക്ക്
നട്ട നിന്നക്ഷികള്‍
അതില്‍ നിന്നടരുന്ന
മിഴിനീര്‍ത്തുള്ളികള്‍..
അഗ്നി പര്‍വ്വത്തിന്റെ
ലാവയെ വെല്ലും
താപമുണ്ടാ കണ്ണീരിന്..
മരക്കറയിളകിയ
ജാലകയഴികളില്‍
മുറുകെപ്പിടിച്ച
നിന്നംഗുലികള്‍..
തറവാട്ടു മുറ്റത്തെ
നിറഞ്ഞ കുളത്തിലെ
നിശബ്ദ നീലിമയിലാണ്
നിന്റെ നെടുവീര്‍പ്പുകള്‍
മുങ്ങാം കുഴിയിട്ടിരുന്നത്..
മുങ്ങാം കുഴിയിട്ടിരുന്നത്..
ഇണയോടൊപ്പം കലപില
കൂട്ടുന്ന കുഞ്ഞുകിളികള്‍
അതിന്റെ താളത്തിനൊത്ത്
ഇളകിയാടും എണ്ണ കാണാത്ത
നിന്‍ തലമുടിയിഴകള്‍ ..
മീശക്കാരന്‍ മാര്‍ജാരന്റെ
മ്യാവൂവിലലിയുന്നു
പിറവിയെടുക്കാന്‍
മടിക്കുന്ന നിന്റെ
മൌന മന്ദഹാസം..
തുള വീണ പാദുകങ്ങള്‍
അമര്‍ത്തിച്ചവിട്ടുമ്പോള്‍
തറയിലുമ്മ വെച്ചിരുന്ന
നിന്റെ പാദങ്ങള്‍...
അന്നു ഞാന്‍ കണ്ട
സ്വപ്നങ്ങള്‍ നഷ്ടമായ
ആ പിഞ്ചിയ
മുറിപ്പാവാടക്കാരീ..
ഇന്നു നീയെനിക്കായ്
ഒരു കടലോളം
സ്നേഹം കരുതി
വെച്ചെത്രയോ ജന്മം
താണ്ടി വന്നിതാ
എന്റെ മുന്നില്‍
സ്നേഹ സാഗരമായ്
എന്‍ മൗന സാഗരമായ്..
എന്‍ മൗന സാഗരമായ്..
2012, ഓഗ 2
മുള്‍ വീഥി
------------
ഞാനിപ്പോള്‍ നിന്നെ
വെറുത്തു തുടങ്ങിയിരിക്കുന്നു
നിന്റെ വാക്കുകളെയും
പൊഴിയായ വാഗ്ദാനങ്ങളെയും..
ഇപ്പോഴാണ് ഞാനറിഞ്ഞത്
നീ മൊഴിഞ്ഞതെല്ലാം
വെറും പാഴ്വാക്കുകളാണെന്ന്..
എന്‍റെ മൗന നൊമ്പരങ്ങള്‍
എന്‍റെ ഗദ്ഗദങ്ങള്‍
ഒന്നും നിനക്ക് കാര്യമായിരുന്നില്ല ..
ചുടു നിണങ്ങളൊഴുകുന്ന
എന്‍റെ ലോചനങ്ങള്‍
വര്‍ഷകാല മേഘമായ്
പെയ്തിറങ്ങാന്‍ പോലും
നീയനുവദിച്ചില്ല..
നിന്നെ കുറിച്ചുള്ള
ഓര്‍മ്മകള്‍ പോലും
നെഞ്ചകം നീറ്റുന്ന
മുറിവാണെനിക്ക്..
കണ്ണടച്ചിരുട്ടാക്കാന്‍
നീയെന്നെ പ്രേരിപ്പിച്ചു
കഴിയാതെ വന്നപ്പോള്‍
കനവില്‍ ഞാന്‍ ജീവിച്ചു..
ഒഴുക്കിനെതിരെ നീന്തി നീന്തി
ഇന്നു ഞാന്‍ തളര്‍ന്നു
ഒരറ്റവും കൂട്ടിമുട്ടാതെ
ഓളമായ് പരന്നു..
ഇനി ഞാനില്ലല്ലോ
പകരമൊരു നിശ്വാസം
ചാരെയാരുമില്ലാത്ത
ചന്ദന ഗന്ധം പരത്തുന്ന
ചിന്താഭാരത്താലകം നോവുന്ന
കളിമണ്‍ ചിരാതായ്...
എന്‍റെ ജീവിത പാന്ഥാവിലെ
കുരുക്കഴിയാ സമസ്യയാണ് നീ
അതിനാലിനിയെന്നെ
വെറുതെ വിടൂ ..
വിഹരിക്കട്ടെ ഞാന്‍
അങ്ങാകാശ മാറിടത്തില്‍
ഒളിയില്ലാ നിലാവായ്
തണ്ടൊടിഞ്ഞ നീലാംബരിയായ്
തീക്കനല്‍ വിതറിയ
മുള്‍വീഥിയിലൂടെ
പോട്ടെ ഞാന്‍
മൗനമായ്............
കരളിന്റെ പാതി
-------------------------
കടം തന്നതല്ലീ കരളെന്റെ പൊന്നേ
നീയെന്റെ ജീവന്റെ കാതലെന്‍ കുഞ്ഞേ
പൂജ്യമായ് തീരേണ്ട വേളയില്‍ തന്നെ
പൂന്തിങ്കളായ് തീര്‍ന്നെന്റെ ജീവന്റെ കണ്ണേ
ഞെട്ടി ഞാനാ വാര്‍ത്ത കേട്ടതില്‍ പിന്നെ
പൊട്ടിത്തകര്‍ന്നെന്റെ മാനസമന്നേ
നിഷ്ടയായ്,നിശ്ചയം ചൊല്ലി ഞാനന്നേ
കനിവോടെന്‍ കരളന്ന് നീട്ടി ഞാന്‍ പിന്നെ
നിന്‍ ചിരി കാണുവാന്‍ വെമ്പി ഞാന്‍ വന്നൂ
നിലയില്ലാ ദുഖത്തില്‍ പെട്ടു ഞാന്‍ നിന്നൂ
നിറമുള്ള സ്വപ്നത്തില്‍ കണ്ടു ഞാന്‍ നിന്നെ
എന്‍ കരള്‍ നിന്റേതുമാക്കി ഞാനിന്നേ..
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)